Saturday 9 January 2010

പെരുംതേനരുവി

 


പെരുംതേനരുവി

കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളുടെ അതിര്‍ത്തിയില്‍
ഉള്ള വെള്ളച്ചാട്ടം.പമ്പയുടെ പോഷകനദിയാണ് പെരുംതേനരുവി.
നാറാണം മൂഴി പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം.

തിരുവല്ലയില്‍ നിന്നും പത്തനംതിട്ട- റാന്നി വഴിയും കോട്ടയത്തു
നിന്നു എരുമേലി-മുക്കൂട്ടുതറ-ചാത്തന്‍ തറ വഴിയും ഇവിടെ
എത്താം.റാന്നിയില്‍ നിന്നും 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെച്ചൂച്ചിറ
നവോദയാ സ്കൂള്‍ പരിസരത്തെത്താം. അഞ്ചു മിനിട്ട് നടന്നാല്‍
വെള്ളച്ചാട്ടം കാണാം.

റാന്നിയില്‍ നിന്നും അത്തിക്കയം-കുടമുരുട്ടി-ചെണ്ണ വഴി സഞ്ചരിച്ചാല്‍
അതു നല്ല ഒരു ദൃശ്യാനുഭവം നല്‍കും.

ലോകപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നടക്കുന്ന സ്ഥലത്തു നിന്നും
10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം.ചാത്തന്തറവരെ
ബസ്സുണ്ട്.കാറും പോകും.വെള്ളച്ചാട്ടം വരെ ഓട്ടോകള്‍ പോകും

അപകടം ഒളിച്ചിരിക്കുന്ന സ്ഥലമാണ് പെരുംതേനരുവി.മഴക്കാലത്ത്
പാറകള്‍ തെന്നും.നിരവധി പേര്‍ ഇവിടെ അപകടത്തില്‍ പെട്ടു മരിച്ചിട്ടുണ്ട്.
ആത്മഹത്യാ പാറകള്‍ എന്നും പറയാം.
അതിനാല്‍ ദൂരെ നിന്നു കാണുന്നതല്ലാതെ പാറകളില്‍ കയറരുത്. പാറകളിലെ
ചില കുഴികളുടെ സമീപത്തെത്തിയാല്‍ അവയില്‍ നിന്നു നമ്മെ ഏതോഅദൃശ്യ
ശക്തി വലിച്ചു വീഴ്ത്തും എന്നു ചിലര്‍ പറയുന്നു.അടിയില്‍ കൂടി ശക്തിയായി
പായുന്ന വെള്ളം നമ്മെ വലിച്ചു വീഴ്ത്തുന്നതാണന്നു പറയപ്പെടുന്നു.ഏതായാലും
പരീക്ഷിച്ചു നോക്കേണ്ട.
300 അടി താഴേക്കു പതിക്കുന്ന പനം കുടന്ത എന്നൊരു വെള്ളച്ചാട്ടം 200 അടി
താഴേക്കു പതിക്കുന്ന പടിവാതില്‍ എന്നീ രണ്ടു വെള്ളച്ചാട്ടങ്ങള്‍ കൂടി അടുത്തുണ്ട്.
അവയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

വനിതയിലെ വിവരണം


Posted by Picasa

No comments:

Post a Comment